പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിന്റെ നേതൃത്വത്തിൽ 14, 15 തിയതികളിൽ യൂണിയൻ ആഡിറ്റോറിയത്തിൽ പ്രീമാര്യേജ് കോഴ്‌സ് നടത്തുന്നു. 14ന് രാവിലെ 8.30ന് രജിസ്ട്രേഷൻ, ഒമ്പതിന് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ കോഴ്‌സ് ഉദ്ഘാടനം ചെയ്യും. നിയുക്ത ബോർഡ് മെമ്പർ എൻ.ജി. സലികുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ, പി.വി. സന്തോഷ്, കെ. ഗിരീഷ്, പി.കെ. വിജയൻ, പി.കെ. ബിജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി സുനീഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി ലതാ മുകുന്ദൻ, സൈബർസേനാ ചെയർമാൻ എം.ജി. ഷിബു, യൂണിയൻ സെക്രട്ടറി കെ.പി. ബിനു എന്നിവർ പ്രസംഗിക്കും. 10 മുതൽ പായിപ്ര ദമനൻ 'കുടുംബഭദ്രത" എന്ന വിഷയത്തിലും രണ്ട് മുതൽ ഡോ. എൻ.ജെ. ബിനോയി ഗർഭധാരണം, പ്രസവം, ശിശു പരിപാലനം എന്നീ വിഷയങ്ങളിൽ ക്ലാസെടുക്കും. 15ന് രാവിലെ സുജൻ മേലുകാവ് 'ശ്രീനാരായണ ധർമ്മം" എന്ന വിഷയത്തിലും 11ന് ഡോ. എസ്. മനോജ് കുമാർ 'മാതൃകാ ദമ്പതികൾ" എന്ന വിഷയത്തിലും രണ്ടിന് ഡോ. സുരേഷ് 'സ്ത്രീ പുരുഷലൈംഗികത" എന്ന വിഷയത്തിലും ക്ലാസെടുക്കും. നാലിന് സർട്ടിഫിക്കറ്റ് വിതരണത്തോടെ കോഴ്‌സ് അവസാനിക്കും. കോഴ്‌സിൽ ചേരാനാഗ്രഹിക്കുന്നവർ യൂണിയൻ ആഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി കെ.പി. ബിനു അറിയിച്ചു. ഫോൺ: 8086802180.