ഇളംദേശം : ചാത്തുണ്ണിക്കാവ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന കലശോത്സവം 12 ന് നടക്കും. ക്ഷേത്രം തന്ത്രി തേവണം കോട്ടില്ലത്ത് നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5,30 ന് നിർമ്മാല്യദർശനം,​ 6 ന് ഗണപതിഹോമം,​ 7 ന് ഉഷപൂജ,​ 7.30 ന് പഞ്ചാഭിഷേകം,​ 8 ന് കലശപൂജ 8.30 ന് കലശാഭിഷേകം,​ 9 ന് സർപ്പപൂജ,​ നൂറുംപാലും,​ 11 ന് രുദ്രാക്ഷ വിതരണ ഉദ്ഘാടനം ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 5.15 ന് താലപ്പൊലി എതിരേൽപ്പ്,​ 6.45 ന് വിശേഷാൽ ദീപാരാധന,​ 7 ന് ഭജന,​ 7.30 ന് അന്നദാനം എന്നിവ നടക്കും.