തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിന്റർ ട്രക്കിംഗ് 14ന് മൂന്നാറിൽ ആരംഭിക്കും. 12ന് പഞ്ചായത്ത് പ്രസിഡന്റ് കറുപ്പ്‌ സ്വാമി പഴയ മൂന്നാറിൽ നിന്ന് യാത്ര ഫ്ളാഗ് ഒഫ് ചെയ്യും. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 15ന് മൂന്നിന് യാത്ര സമാപിക്കും. സംസ്ഥാന യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ എ.പി.സി കോ- ചെയർമാൻ ആർ. മോഹൻ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും.