കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വാഴവരയിൽ പ്രവർത്തിക്കുന്ന അർബൻ പിഎച്ച്സിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. രണ്ട് വർഷം മുൻപ് ആരംഭിച്ച പിഎച്ച്സി ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത് മുനിസിപ്പാലിറ്റിക്ക് വാഴവര ഭാഗത്ത് സ്വന്തമായുള്ള ഭൂമി പിഎച്ച്സി നിർമ്മാണത്തിനായി നീക്കിവെക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. എംഎൽഎ ഫണ്ടിനോടൊപ്പം മുനിസിപ്പാലിറ്റിയുടെ വിഹിതംകൂടി വിനിയോഗിച്ച് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎൽഎ പറഞ്ഞു