തൊടുപഴ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു ഡി എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന പ്രതിഷേധ ധർണ്ണ പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. . ഡീൻകുര്യാക്കോസ് എം പി, റോഷി അഗസ്റ്റ്യൻ എം എൽ എ, അഡ്വ. ഇ എം ആഗസ്തി എക്സ് എം എൽ എ, എ കെ മണി എക്സ് എം എൽ എ, പി പി സുലൈമാൻ റാവുത്തർ എക്സ് എം എൽ എ, എം ടി.തോമസ്, അഡ്വ. ജോയി തോമസ്, റോയി കെ പൗലോസ്, ടി. എം സലിം, പ്രൊഫ. കെ ഐ ആന്റണി, കെ എം എ ഷുക്കൂർ, സി പി മാത്യു, എം കെ പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ്, തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.ധർണ്ണ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ അഡ്വ. അലക്സ് കോഴിമലയും അഭ്യർത്ഥിച്ചു.