തൊടുപുഴ : റോട്ട വൈറസ് പ്രതിരോധമരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി.45 ദിവസം പൂർത്തിയായ കുഞ്ഞുങ്ങൾക്ക് ഗവൺമെന്റ് തലത്തിൽ പുതിയതായി റോട്ട വൈറസ് പ്രതിരോധമരുന്ന് വിതരണം ഉദ്ഘാടനം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സനോജ് എരിച്ചിരിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽമുൻസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രതിരോധ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ നിർവഹിച്ചു, ആർ സി എച്ച് ഓഫീസർ ഡോ. സുരേഷ് വർഗീസ് ,ആശുപത്രി സൂപ്രണ്ട് ഡോ .ഉമാദേവി എം ആർ, മുൻസിപ്പൽ വാർഡ് കൗൺസിലർ ഷാഹുൽഹമീദ്; പീഡിയാട്രീഷൻ ഡോ.ഗിരീഷ് ഫ്രാൻസിസ്; എൽ എച്ച് ഐ പ്രസന്നകുമാരി സി ജി, .ജെ എച്ച് ഐ ബിജു പി ,പി ആർ ഓ റോണി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.