ഇടുക്കി : ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സഞ്ചാരവും പ്രകൃതിയും എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം ടെൻസിംഗ് പോൾ (തൊടുപുഴ) രണ്ടാം സമ്മാനം ഗിരിജൻ ആർ (ചെറുതോണി), ബിബിൻ സേവ്യർ (ചെറുതോണി) എന്നിവർക്ക് ലഭിച്ചു. ഇവർക്കുള്ള ക്യാഷ് പ്രൈസ് ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ലാകലക്ടർ എച്ച്. ദിനേശൻ 17 ന് 12 മണിക്ക് കലക്ടറുടെ ചേമ്പറിൽ നൽകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജയൻ പി വിജയൻ അറിയിച്ചു.