വഴിത്തല: വള്ളിക്കെട്ട് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അൽ അസ്ഹർ ഡെന്റൽ കോളജിന്റെ സഹകരണത്തോടെ 14ന് വള്ളിക്കെട്ട് അങ്കണവാടിയിൽ സൗജന്യ ദന്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഷാന്റി ടോമി പ്രസംഗിക്കും. ഫോൺ: 9446 304 523.