നെയ്യശ്ശേരി : നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉടുമ്പന്നൂർ കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തേനിന്റെ ഓഷധ ഗുണങ്ങളെക്കുറിച്ച് പഠന ക്ളാസ് നടത്തുന്നു. 15 ന് ഉച്ചയ്ക്ക് 1 മുതൽ നെയ്യശ്ശേരി എസ്.എൻ.പി.എം എൽ.പി.എസ് ഓഡിറ്റോറിയത്തിലാണ് ക്ളാസ് നടക്കുന്നത്. നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എച്ച്. ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ഇ.എസ് സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഷാജിയും,​ വി.എ സക്കീർ വെട്ടിപ്ളായ്ക്കലും മുഖ്യപ്രഭാഷണം നടത്തും.