ഉടുമ്പന്നൂർ : ഉപ്പുകുന്ന് വഴിയുള്ള ഉടുമ്പന്നൂർ - പാറമട റോഡ് റീടാർ ചെയ്യുക,​ ജലനിധി കുടിവെള്ള പദ്ധതി പ്രയോജനപ്രദമാക്കണം,​ നിർത്തലാക്കിയ ബസ് സർവീസ് പുനരാരംഭിക്കുക,​ വിദ്യാർത്ഥികൾക്ക് എസ്.ടി നൽകുന്നതിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സത്വരമായി പരിഹരിക്കണമെന്ന് ഉപ്പുകുന്നിൽ ചേർന്ന കേരളാ കോൺഗ്രസ് (എം)​ സമ്മേളനം ആവശ്യപ്പെട്ടു. റോഡ് തകർന്നത് മൂലം ഉപ്പുകുന്ന് വഴിയുള്ള ബസ് സർവീസ് ബസ് സർവീസ് നിലച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പും ബന്ധപ്പെട്ട അധികാരികളും പുലർത്തുന്ന നിഷ്ക്രിയ മനോഭാവം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിക്ക് കേരളാ കോൺഗ്രസ് (എം)​ നേതൃത്വം നൽകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. കെ.ഐ ആന്റണി പറഞ്ഞു. വാർഡ് പ്രസിഡന്റ് ബെന്നി ആക്കാട് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോർജ്ജ് അറയ്ക്കൽ,​ സാൻസൻ ആക്കാട്,​ സാജു കൈതവേലിൽ,​ ജോണി ചെമ്മാരപ്പള്ളിൽ,​ ഷിജു തെക്കേൽ,​ രാജിൻ രവീന്ദ്രൻ,​ നിഷാന്ത് വെങ്ങേലിൽ,​ റ്റിബിൻസ് ഇടതട്ടേറം,​ ബേസിൽ ബെന്നി,​ കെവിൻ ജോർജ്ജ്,​ രാഹുൽ മൂങ്ങാക്കല്ലുങ്കൽ,​ ലാംസെ മാത്യു,​ അരുൺ പതിയിൽ എന്നിവർ പ്രസംഗിച്ചു.