ചെറുതോണി: കർഷക സംഘം ജില്ലാ സമ്മേളനത്തിന് ഇന്ന് ചെറുതോണിയിൽ തുടക്കമാകും. പുതുമയാർന്ന സമ്മേളന രീതികളാണ് ഇത്തവണ സ്വാഗത സംഘം ഒരുക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന 400 പ്രതിനിധികൾക്കും വീടുകളിലാണ് താമസം ഒരുക്കിയിട്ടുളളത്. പ്രതിനിധികൾക്കായി കേറ്ററിംഗ് ഭക്ഷണം ഒഴിവാക്കി നാടൻ ഭക്ഷണമാണ് ഒരുക്കിയിട്ടുളളത്. എം.എം.മണി, എം വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, എം പ്രകാശൻ മാസ്റ്റർ, കെ.കെ ജയചന്ദ്രൻ, കെ. പി മേരി ,എസ് കെ പ്രീജ, അഡ്വ. ജോയ്സ് ജോർജ്, സിവി വർഗീസ്, എം വി ബേബി, പി പി ചന്ദ്രൻ എന്നിവർ പങ്കെടുക്കും.