നെയ്യശ്ശേരി : നടയ്ക്കനാൽ കുടുംബയോഗത്തിന്റെപതിനെട്ടാമത് വാർഷിക പൊതുയോഗം 25 ന് രാവിലെ 9 മുതൽ നെയ്യശ്ശേരി എസ്.എൻ.സി.എം. എൽ.പി സ്കൂൾ ഹാളിൽ നടക്കും. രാവിലെ 9 ന് രജിസ്ട്രേഷൻ,​ 10 ന് പൊതുസമ്മേളനം . പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ സിനിമ സീരിയൽ താരം ഡെല്ല ജോർജ് ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി മുഖ്യപ്രഭാഷണം നടത്തും. ച് ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അജിത സാബു,​ എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖാ പ്രസിഡന്റ് വി.എൻ മാധവൻ,​ സെക്രട്ടറി വി.എൻ രാജപ്പൻ,​ കവി തൊമ്മൻകുത്ത് ജോയി എന്നിവർ പ്രസംഗിക്കും. നിയുക്ത രക്ഷാധികാരി എൻ.ആർ നാരായണൻ സമ്മാനദാനം നിർവഹിക്കും. സെക്രട്ടറി എൻ.ആർ.എസ് സുനീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.എസ് ബിനു നന്ദിയും പറയും.