മുട്ടം: മലങ്കര ഫെസ്റ്റ് ജനുവരി 10 മുതൽ 20 വരെ നടത്താൻ വിവിധ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. മുട്ടം വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സാംസ്ക്കാരിക സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫെസ്റ്റിന്റെ വിജയത്തിനായി കുട്ടിയമ്മ മൈക്കിൾ ചെയർപേഴ്‌സനും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ ജനറൽ കൺവീനറുമായി 101 അംഗ ജനറൽ കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.