രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിച്ച് താലൂക്ക് ആശുപത്രിയാക്കി
ഉയർത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായികളും സമുദായ
സംഘടനാ ഭാരവാഹികളും തൊഴിലാളി യൂണിയൻ നേതാക്കളും സംയുക്തമായി രാജാക്കാട് വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ യോഗം ചേർന്നു. മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി വി.എസ് ബിജു സ്വാഗതം പറഞ്ഞു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി.കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശൻ, രാജാക്കാട് പള്ളി സഹവികാരി ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ബേസിൽ പുളിഞ്ചോട്ടിൽ, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് വി.എൻ. തങ്കച്ചൻ, സെക്രട്ടറി കെ.ടി. സുജിമോൻ, എൻ.എസ്.എസ് കരയോഗം സെക്രട്ടറി എം.ആർ. സതീശൻ, എൻ.ആർ സിറ്റി സെന്റ് മേരീസ് പള്ളി ട്രസ്റ്റി ജോസ് കുര്യൻ, തൊഴിലാളി യൂണിയൻ നേതാക്കളായ ജോഷി കന്യാക്കുഴി, എം.ജി. സുരേന്ദ്രൻ, വി.വി. ബാബു, ജോൺസൺ പേര്യേക്കോട്ടിൽ, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ സിബി കൊച്ചുവള്ളാട്ട്, അബ്ദുൾ കലാം, സജിമോൻ ജോസഫ്, ടി.ടി. ബൈജു, ബെന്നി ജോസഫ്, ആശ ശശികുമാർ, കെ.ജി. മഹേഷ് എന്നിവർ പ്രസംഗിച്ചു.