തൊടുപുഴ : ന്യൂനപക്ഷ സ്ഥാപന മേധാവികളുടെ ജില്ലാ തല സംഗമം ഇന്ന് ഉച്ചക്ക് 2 മണിക്ക് തൊടുപുഴ മൂപ്പിൽ കടവ് ഹോട്ടൽ ലേക്ക് ഇന്നിൽ നടക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന അക്കാദമിക് കൺവീനർ സുബൈർ നെല്ലിക്കാപറമ്പ് പങ്കെടുക്കും. സംസ്ഥാനങ്ങൾക്കുള്ള ഐ.ഡി.എം.ഐ ഗ്രാന്റ് മദ്രസകൾക്കുള്ള ഗ്രാന്റ് മദ്രസകൾക്കുള്ള തൊഴിലധിഷ്ഠ കോഴ്സ് റെഡ്‌ക്രെസ്ന്റ് സഹായങ്ങൾ മൗലാന ആസാദ് ഫൗണ്ടേഷൻ സഹായം ഐ.ഡി.ബി.ഐ ഗ്രാന്റ് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള വിവിധ സ്‌കോളർഷിപ്പുകൾ എന്നിവ നേടിയെടുക്കുന്നതിന് സംബന്ധമായ വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്യും. സംസ്ഥാന നേതാക്കൾ സംബന്ധിക്കുന്ന സംഗമത്തിൽ ജില്ലയിൽ മുഴുവൻ ന്യൂനപക്ഷ സ്ഥാപന മേധാവികളും പങ്കെടുക്കും.