കുമളി: ശബരിമല സീസണിൽ നിയമ വിരുദ്ധമായി കച്ചവടം നടത്തുന്നവർക്കെതിരെ പഞ്ചായത്ത് നടപടികളാരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയപരിശോധനയിൽ ചട്ടവിരുദ്ധമായി കണ്ടെത്തിയ കേസുകളിൽ ഇരുപത്തിനാലായിരം രൂപ പിഴ ഈടാക്കി. തേക്കടി ജംഗഷനിൽ കാൽനട യാത്രക്കാർക്ക് തടസ്സമായി ഫുട്പാത്തിലേക്ക് സാധനങ്ങൾ ഇറക്കി വെക്കരുതെന്ന് പഞ്ചായത്ത് പല തവണ നിർദ്ദേശം നൽകിയിട്ടും കച്ചവടക്കാർ അത് അവഗണിക്കുകയായിരുന്നു. ലൈസൻസില്ലാതെ കച്ചവടം നടത്തിയവരിൽ നിന്നും പിഴ ഈടാക്കി.