കുമളി: ഗ്രാമ പഞ്ചായത്ത് അതിർയോട് ചേർന്നുള്ള പെരിയാർ ടൈഗർ റിസർവ്വ് സെൻസിറ്റിവ് സോൺ ദൂരപരിധി സീറോയിൽ നില നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പഞ്ചായത്ത് കമ്മറ്റി പാസ്സാക്കി. പെരിയാർ ടൈഗർ റിസർവ്വിലെ ഈസ്റ്റ് വെസ്റ്റ് ഡിവിഷനുകളിൽ സംരക്ഷിത പ്രദേശത്തോടു ചേർന്നു കിടക്കുന്ന ഇക്കോ സെൻസിറ്റി വ് സോണുകൾ പുനർ നിർണ്ണയിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ഇന്നലെ തേക്കടിയിൽ വനം വകുപ്പ് യോഗം നടന്ന പശ്ചാത്തലത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചത്. 1935ലാണ് തേക്കടി വനമേഖല നെല്ലിക്കാംപെട്ടി ഗെയിം റിസർവ്വ് എന്ന പേരിൽ രൂപീകൃതമായത്. പിന്നീട് 1950 ൽ വൈൽഡ് ലൈഫ് സാഞ്ചറിയായും 1978 ൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രമായും രുപീകരിച്ചു. . വനാതിർത്തിയിലെ താമര കണ്ടം, റോസാ പുക്കണ്ടം, ലബ്ബ കണ്ടം, കുമളി ടൗൺ , കൊല്ലം പട്ടട പ്രദേശങ്ങളിൽ ആയിര കണക്ക് കുടുംബങ്ങൾ താമസിക്കുന്നു. 1935 ൽ തന്നെ വനാതിർത്തി നിശ്ചയിച്ചിരുന്ന താണ്. പഞ്ചായത്ത് പ്രസിഡന്റ് ഷിബാ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽമുഴുവൻ അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.