മൂന്നാർ: പാതയോരത്ത് നിറുത്തിയിട്ടിരുന്ന ആട്ടോറിക്ഷയുടെ ടയർ മോഷണം പോയതായി പരാതി. ഇന്നലെ വൈകിട്ട് 5.30ന് മൂന്നാർ നടയാർ റോഡിൽ നിറുത്തിയിട്ടിരുന്ന ആപ്പേ ആട്ടോറിക്ഷയുടെ ടയറാണ് മോഷണം പോയത്. ഐ.ടി.സിയുടെ താത്കാലിക ജോലിക്കാരനായ ബാബു വൈകിട്ട് സവാരി കഴിഞ്ഞ് മൂന്നാറിൽ നടയാർ റോഡിലെ വ്യാപാസ്ഥാപനത്തിന് സമീപത്ത് ആട്ടോ പാർക്ക് ചെയ്തശേഷം വീട്ടിലേക്ക് മടങ്ങി. രാവിലെ സാധനങ്ങൾ കയറ്റുന്നതിനായി ആട്ടോറിക്ഷയുടെ സമീപത്തെത്തിയപ്പോഴാണ് മുൻവശത്തെ ടയർ മോഷണം പോയതായി മനസിലായത്. സമീപത്തെ സി.സി ടി.വി കാമറയിൽ വൈകിട്ട് സംശയാസ്പദമായ രീതിയിൽ രണ്ട് യുവാക്കളെ കണ്ടെത്തിയിട്ടുണ്ട്. മൂന്നാർ പൊലീസിൽ പരാതി നൽകി.