തൊടുപുഴ : തൊടുപുഴ യൂണിയൻ ശ്രീനാരായണ വൈദിക സമിതി വിശേഷാൽ യോഗവും അഡ്മിനിസ്‌ടേറ്റിവ് കമ്മറ്റിക്ക് സ്വീകരണവും നാളെ ഉച്ചയ്ക്ക് ഒന്നിന് എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. യൂണിൻഎക്സ് ഒഫിഷ്യേൽ അംഗം വൈക്കം ബെന്നി ശാന്തി ഭദ്രദീപപ്രകാശനം നിർവ്വഹിക്കും.. അഡ്മിനി സ്‌ട്രേറ്റിവ് കമ്മിറ്റിയെ ആദരിക്കൽ ചടങ്ങിൽ .യൂണിയൻ കൺവീനർ വി .ജയേഷ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ ചെയർമാൻ .ഏ. ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. സംഘടന പ്രവർത്തന സന്ദേശംയൂണിയൻ വൈസ് ചെയർമാൻ ഡോ: കെ.സോമൻനൽകും.യോഗം ഡയറക്ടർബോർഡംഗം ഷാജി കല്ലാറയിൽ മുഖ്യ പ്രഭാഷണം നടത്തും.യോഗം എഡ്യൂക്കേഷൻ സെക്രട്ടറി സി.പി.സുദർശനൻ യൂണിയൻ സൈബർ സേന ചെയർമാൻ രതിഷ് കൃഷ്ണൻ സൈബർസേന കൺവീനർ സതിഷ് വണ്ണപ്പുറം എന്നിവർ പ്രസംഗിക്കും. വൈദിക സമിതികൺവീനർ കെ.എൻ.രാമചന്ദ്രർ ശാന്തി സ്വാഗതവും വൈദിക സമിതി ട്രഷറാർ പി. ടി. പ്രസാദ് ശാന്തി നന്ദിയും പറയും.