മൂലമറ്റം: അറ്റകുറ്റപണികൾക്കായി മൂലമറ്റം പവർഹൗസിലെ ജനറേറ്ററുകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിയതിനാൽ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 41.7 മീറ്ററായി ഉയർന്നു.അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. പവ്വർ ഹൗസിൽ 6 ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്. മൂന്ന് ഷട്ടറുകൾ അറ്റകുറ്റപ്പണികൾക്കായി നേരത്തെ പ്രവർത്തനം നിർത്തിയിരുന്നു. ജനറേറ്ററുകളിലെ കൂളിംഗ് സംവിധാനത്തിന്റെ തകരാർ പരിഹരിക്കുന്ന ജോലികൾക്കാണ് പ്രവർത്തനം നിർത്തി വെച്ചിരിക്കുന്നത്. 17 ന് വൈകിട്ടോടെ ഓരോ ജനറേറ്റുകൾ വീതം പ്രവർത്തിപ്പിച്ച് തുടങ്ങാൻ സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ.പുറത്തു നിന്നും വിലക്കുറച്ച് വൈദ്യുതി ലഭിക്കുന്നതിനാൽ വൈദ്യതി വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.