ചെറുതോണി: കഞ്ഞിക്കുഴി ശിവസുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 22 ന് ആരംഭിച്ച് 27 ന് സമാപിക്കും. 22 ന് രാവിലെ മഹാഗണപതി ഹോമം, വൈകിട്ട് 6.30 ന് റവൂർ രാഗേഷ് തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് കൊടിമര ചുവട്ടിൽ പറയെടുപ്പ്. രാത്രി 8.30ന് കഥാ പ്രസംഗം, ഞാൻ ഭീമപുത്രൻ കാഥികൻ സുന്ദരൻ നെടുംമ്പള്ളി. 23 ന് വൈകിട്ട് 6.30 ന് കരോക്കെ ഗാനമേള നാദം ഓർക്കസ്ട്ര കഞ്ഞിക്കുഴി.24 ന് വൈകിട്ട് 6.30 ന് പൂമൂടൽ. 25 ന് വൈകിട്ട് 7.30 ന് നൃത്തസന്ധ്യ. 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പകൽപൂരം. പഞ്ചവാദ്യം പഞ്ചാരിമേളം, താലപ്പൊലി, കാവടി, കരകനൃത്തം, അരയന്ന തെയ്യം തുടങ്ങിയവയുടെ അകമ്പടിയോടെ തള്ളക്കാനം ശ്രീനാരായണ നഗറിൽ നിന്ന് ഘോഷയാത്ര പുറപ്പെടും. വൈകിട്ട് 6 ന് പള്ളിവേട്ട, 7.30 ന് എക്‌സൈസ് വകുപ്പ് ഇടുക്കി ഡിവിഷൻ അവതരിപ്പിക്കുന്ന സാമൂഹ്യനാടകം കാലിടറാതെ കാവലാളാകാം. സമാപന ദിവസമായ 27ന് പതിവുപൂജകൾക്ക് പുറമേ ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ.വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്, 7.30 ന് മെഗാഷോ.