ചെറുതോണി: ദീപ്തി സോഷ്യൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി ജംഗ്ഷനിലുള്ള മർച്ചന്റ് അസോസിയേഷൻ ഹാളിൽ 14ന് രാവിലെ 9 മുതൽ പേപ്പർ ബാഗ്, തുണിബാഗ് എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. ആദ്യം പേര് രജിസ്റ്റർചെയ്യുന്ന 30 പേർക്കാണ് പ്രവേശനമെന്ന് ചെയർമാൻ ജോഷി ജോസഫ് അറിയിച്ചു. ഫോൺ.8157023415,9349613152