ചെറുതോണി; ഓൾ ഇന്ത്യ ബ്യൂട്ടീഷൻ തൊഴിലാളി അസോസിയേഷന്റെയും വാസൻ ഐ കെയർ പാലാരിവട്ടം ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ തോപ്രാംകുടി മർച്ചന്റ് അസോസിയേഷൻ ഹാളിൽ 17 ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. അഖിലേന്ത്യ ചെയർമാൻ സി.ഡി മുരളീധരൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ജി ശിവൻ അദ്ധ്യക്ഷത വഹിക്കും. സി.എസ് പ്രസാദ്, എം.എൻ സത്യൻ, പി.ബാലകൃഷ്ണമേനോൻ എന്നിവർ പ്രസംഗിക്കും. ക്യാമ്പിൽ ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം രോഗികളെ പരിശോധിച്ച് മരുന്ന് നൽകും.ഫോൺ 9562404632