ചെറുതോണി: ജില്ലയിലെ ഭൂ പ്രശ്നങ്ങൾ കാലോചിതവും പ്രായോഗികവുമായ നിയമ ഭേദഗതികളിലൂടെ സർക്കാർ പരിഹരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. പാർട്ടിയുടെ ജില്ലാകമ്മറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 ന് മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന സർവ്വകക്ഷിയോഗത്തെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായിട്ടുള്ള പാർട്ടി മെമ്പർഷിപ്പ് വിതരണം 15 നകം പൂർത്തിയാക്കാനും 26 മുതൽ 30 വരെ വാർഡുതെരഞ്ഞെടുപ്പുകളും ജനുവരി 2 മുതൽ 5 വരെ മണ്ഡലം തിരഞ്ഞെടുപ്പുകളും 11 മുതൽ 15 വരെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പുകളും 22 ന് ജില്ലാ തെരഞ്ഞെടുപ്പുകളും നടത്തുന്നതിന് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഡോ. കെ.സി ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ പി.സി ജോസഫ്, വൈസ് ചെയർമാൻ ആന്റണി രാജു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി പോളി, മാത്യു സ്റ്റീഫൻ എക്സ് എം.എൽ.എ, സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, ജോർജ് അഗസ്റ്റിൻ, ജോസ് പൊട്ടംപ്ലാക്കൽ, അഡ്വ. ഫ്രാൻസീസ് തോമസ്, കർഷക യൂണിൻ പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കെ.റ്റി.യു.സി പ്രസിഡന്റ് കൊച്ചറ മോഹനൻ നായർ, വി.എ ഉലഹന്നാൻ, സാജു പട്ടരുമഠം, ജില്ലാ ജനറൽ സെക്രട്ടറി, പ്രദീപ് ജോർജ്, ടോമി തൈലംമനാൽ, ജോസഫ് മേപ്പുറം, ഡോ. സി.റ്റി ഫ്രാൻസീസ്, എം.കെ മാത്യു, ബിജു പോൾ, സാബു കുര്യൻ, സിബി മൂലേപ്പറമ്പിൽ,കെ.ജെ മാത്യു, ഇസഹാക്ക് കുടയത്തൂർ, ആന്റോച്ചൻ മാങ്കുളം, എം.എം തോമസ് തുടങ്ങിവർ പ്രസംഗിച്ചു.