ചെറുതോണി: ഡബിൾ കട്ടിംഗ് അന്നപൂർണ്ണേശ്വരി ഭദ്രകാളീദേവി ഗുരുദേവ ക്ഷേത്രത്തിൽ 20 മുതൽ 27 വരെ ഭാഗവത സപ്താഹ യജ്ഞം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർച്ചയായി 13ാം വർഷമാണ് സപ്താഹയജ്ഞം നടത്തുന്നത്.2ന് രാവിലെ 7 ന് എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഭദ്രദീപ പ്രകാശനം നടത്തുന്നതോടുകൂടി യജ്ഞാരംഭം കുറിക്കും. യൂണിയൻ പ്രസിഡന്റ് പി രാജൻ ആമുഖ പ്രഭാഷണം നടത്തും. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ പ്രസംഗിക്കും. കുമാരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും. യജ്ഞാചാര്യൻ തോട്ടയ്ക്കാട്ട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നതെന്ന് ശാഖായോഗം ഭാരവാഹികളായ സുരേഷ് ചീങ്കല്ലേൽ, പ്രമോദ് പാറയ്ക്കൽ, അനീഷ് വി എസ്, വിശ്വനാഥൻ ചാലിൽ എന്നിവർ അറിയിച്ചു.