തൊടുപുഴ : തൊടുപുഴ ഉപനിഷദ് പഠന കേന്ദ്രത്തിന്റെയും പതഞ്ജലി യോഗ പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തി വരുന്ന പ്രതിമാസ ആദ്ധ്യാത്മിക പഠന ക്ലാസ്സുകൾ 14,15 തിയതികളിൽ മണക്കാട് പതഞ്ജലിയോഗപഠനകേന്ദ്രത്തിൽ നടത്തും. ശ്രീനാരായണ സേവാനികേതൻ ആചാര്യൻ കെ.എൻ. ബാലാജി, റിട്ട: സംസ്‌കൃത പ്രഫസർ ഡോ: സി.ടി.ഫ്രാൻസിസ് എന്നിവർ ക്ലാസ്സുകൾ നയിക്കും. പഠന ക്ലാസ്സുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ശനി, ഞായർ, ദിവസങ്ങളിൽ രാവിലെ പത്തു മണിക്കു തന്നെ എത്തിച്ചേരണമെന്ന് പതഞ്ഞലിയോഗ പഠന കേന്ദ്രം ആചാര്യൻ .വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.