ഇടുക്കി : ഭിന്നശേഷിസൗഹൃദ കേരളം' എന്ന സന്ദേശം ഉൾക്കൊണ്ട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞ സംഘടിപ്പിച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ ഷോബി വർഗീസ് ജില്ലാതലത്തിൽ ഈ പരിപാടി ഏകോപിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ്, സെന്റ് ജോർജ് ഹൈസ്‌കൂൾ മുതലക്കോടം, ഗവൺമെന്റ് ഹൈസ്‌കൂൾ (ഗേൾസ്) മുതലക്കുടം, ഗവൺമെന്റ് ട്രൈബൽ ജിഎച്ച്എസ് കട്ടപ്പന, ഡോക്ടർ എപിജെ അബ്ദുൽ കലാം ജിഎച്ച്എസ്എസ് തൊടുപുഴ, സെൻ സെബാസ്റ്റ്യൻസ് എച്ച്എസ്എസ് തൊടുപുഴ, കാൽവരി മൗണ്ട് ജിഎച്ച്എസ് കട്ടപ്പന തുടങ്ങിയ സ്‌കൂളുകളിൽ പ്രതിജ്ഞയെടുത്തു.