ഇടുക്കി : കഞ്ഞിക്കുഴി ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ട്രേഡിൽ് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/ ബി.ബി.എയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സിൽ ഗ്രാജുവേഷനും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഡി.ജി.ഇ.റ്റിയിൽ നിന്നുള്ള പരിശീലനവും ഡിപ്ലോമ, ഗ്രാജുവേഷനും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. കൂടാതെ പ്ലസ് ടു/ ഡിപ്ലോമ തലത്തിലെ, ശേഷമോ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്‌കിൽ, ബേസിക് കമ്പ്യൂട്ടർ എന്നിവ പഠിച്ചിരിക്കണം. .ബന്ധപ്പട്ട ട്രേഡുകളിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17 ന് രാവിലെ 11ന് കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ 04862 238038.