sabeesh

ചെറുതോണി: കർഷക മന്നേറ്റത്തിന്റെ ചരിത്ര സ്മരണകളുയർത്തി കർഷക സംഘം ജില്ലാ സമ്മേളനത്തിന് ചെറുതോണിയിൽ തുടക്കം.സ്വാഗത സംഘം ചെയർമാൻ പി.ബി. സബീഷ് പതാക ഉയർത്തി. കർഷക സംഘം ജില്ലാ ഭാരവാഹികളായ സി.വി. വർഗീസ്, എൻ.വി. ബേബി, എൻ. ശിവരാജൻ, പി.പി. ചന്ദ്രൻ, റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു, എം.കെ. ചന്ദ്രൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. കൊടിമര ദീപശിഖ പതാക ജാഥകൾ എത്തിച്ചേർന്നതോടെയാണ് പൊതുസമ്മേളന വേദിയിൽ പതാക ഉയർത്തിയത്.പ്രതിനിധികൾക്കായി തയ്യാറാക്കുന്ന നാടൻ ഭക്ഷണത്തിനവേണ്ടി കർഷകരിൽ നിന്നും ശേഖരിച്ച ഭക്ഷ്യോൽപ്പന്നങ്ങളും സമ്മേളന നഗരിയിൽ ജില്ലാ സെക്രട്ടറി എൻ.വി. ബേബി ഏറ്റുവാങ്ങി. ഇന്ന് രാവിലെ ഒൻപതിന് പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 10 ന് പ്രതിനിധി സമ്മേളനം എം. പ്രകാശൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് ഭൂപ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ചെറുതോണി ടൗണിൽ സെമിനാർ നടക്കും. വൈകിട്ട് 7 ന് കലാജ്യോതി ഇടുക്കി അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.