തൊടുപുഴ: ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കലയന്താനി ചിറ്റേത്തുകുടി ബഷീറിന്റെ രണ്ടു വയസ് പ്രായമുള്ള പശുവാണ് ഇന്നലെ രാവിലെ പത്തോടെ കിണറ്റില്‍ വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി 25 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നും പശുവിനെ കരയ്ക്ക്കയറ്റി. വീഴ്ചയില്‍ പശുവിന് കാര്യമായി പരിക്കേറ്റിട്ടില്ല.