ചെറുതോണി: എസ് എൻ.ഡി.പി പൈനാവ് ശാഖയുടെ നേതൃത്വത്തിൽ ഗുരുദർശനം 2019 പരിപാടി ഞായറാഴ്ച്ച ന് രാവിലെ 9 മുതൽ ജില്ലാ വ്യാപാരഭവനിൽ (റ്റി.എസ് ആനന്ദരാജൻ നഗർ) നടക്കും.ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ടി.ബി മോഹനൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം എന്ന വിഷയത്തെക്കുറിച്ച് ബിജു പുളിക്കലേടത്ത് ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ലോകകപ്പ് ക്രിക്കറ്റ് താരം അനീഷ് പി. രാജൻ, എക്‌സൈസ് സംസ്ഥാന കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പി.ടി.സിജു എന്നിവരെ യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്ത് ആദരിക്കും..ഏറ്റവും മികച്ച ശാഖാ പ്രവർത്തകൻ,വനിതാ പ്രവർത്തക,എറ്റവും മികച്ച കുടുംബയോഗം,കുടുംബയോഗം കൺവീനർ, മികച്ച കുടുംബയൂണിറ്റ്, , കുടുംബയൂണിറ്റ് സെക്രട്ടറി എന്നിവർക്കുള്ള പുരസ്‌കാരം നൽകും. എസ്.എസ്. എൽ.സിക്കും , പ്ലസ്ടുവിനും ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള ക്യാഷ് അവാർഡും മെമന്റോയും ഡോ. എം മണികണ്ഠൻ വിതരണം ചെയ്യും. വൽസമ്മ ടീച്ചർ, മിനി സജി, മനേഷ് കുടിക്കകത്ത്, കെ.ആർ സന്തോഷ്, രതി രാജു, ലൗലി ശശി, ഡോ. ഷീല കമലാധരൻ, പി.കെ വിജയൻ എന്നിവർ പ്രസംഗിക്കും. ഓണാഘോഷ മത്സരത്തിൽ വിജയികളായവർക്ക് അഡ്വ. കെ.വി സെൽവം സമ്മാനം വിതരണം ചെയ്യും.