അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിആന്റ് റീഡിംഗ് റൂം സംഘടിപ്പിക്കുന്ന ' പുസ്തകാസ്വാദന സദസ്സ് 'ഞായറാഴ്ച്ച വൈകിട്ട് 4 ന് ലൈബ്രറി ഹാളിൽ നടക്കും. കവി സുകുമാർ അരിക്കുഴയുടെ . നിരവധി പുരസ്‌കാരങ്ങൾ നേടിയ ' കുത്തുവാക്കുകളുടെ കൊത്തുപണി' ' സ്വർണ്ണപ്പനി' എന്നീ കവിതാ സമാഹാരങ്ങൾ ഡോ.സി.റ്റി ഫ്രാൻസിസ് ( റിട്ട. എച്ച്.ഒ.ഡി സംസ്‌കൃത വിഭാഗം, സെന്റ് തോമസ് കോളേജ് പാല) ചർച്ചയ്ക്ക് വിധേയമാക്കും.തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഉദയ വൈ എം എ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ അറിയിച്ചു