ഇടുക്കി : നെടുങ്കണ്ടം പൊലീസ് കസ്റ്റഡി മരണ കാരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിംഗ് ഡിസംബർ 16, 18, 19 തിയതികളിൽ കമ്മീഷന്റെ എറണാകുളം ഓഫീസിൽ നടത്തും. സാക്ഷി വിസ്താരത്തിന് താൽപര്യമുള്ള എതിർ കക്ഷികൾക്ക് രാവിലെ 10.30ന് വിചാരണയിൽ പങ്കെടുക്കാം.