അടിമാലിഴ: നീതിനിഷേധത്തിനെതിരെയും സഭ നടത്തുന്ന സഹനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യാക്കോബായസഭ ഹൈറേഞ്ച് മേഖലയുടെ നേതൃത്വത്തിൽ ഇന്ന് അടിമാലിയിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തും. സഭ നടത്തുന്ന സഹനസമരത്തിൽ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ആവശ്യപ്പെട്ടാണ് റാലി. ഹൈറേഞ്ച് മേഖലയിലെ സഭയുടെ 30 ദേവാലയങ്ങളിൽ നിന്നായി അയ്യായിരത്തിലേറെപ്പേർ റാലിയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് മൂന്നിന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിനു സമീപം നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി കവലയിൽ റാലി നടക്കും. ഹൈറേഞ്ച് മേഖലാ മെത്രാപ്പൊലീത്ത ഏലിയാസ് മാർ യൂറിലോസ് അദ്ധ്യക്ഷനാകും. സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് തിരുമേനി യോഗം ഉദ്ഘാടനം ചെയ്യും. കൊല്ലം പണിക്കർ മുഖ്യപ്രഭാഷണം നടത്തും. വിവിധ മത, സമുദായ നേതാക്കളും വൈദീകരും യോഗത്തിൽ പങ്കെടുക്കും.