മുട്ടം: തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുട്ടം പഞ്ചായത്ത്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗി കുടുംബ സംഗമം നടത്തി. പഞ്ചായത്ത്‌ അംഗം റെൻസി സുനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അന്നമ്മ ചെറിയാൻ, പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. മിനി ഇ.എൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ സി ചാക്കോ,മേരിക്കുട്ടി വർഗീസ്, സ്‌മോൾ ജോയ്‌സൺ, ഷീല ഗോപി, സാം സുലോ ഷിബു ദാസ്, സിജോ, റീജ മോൾ വി.എസ്, ശ്രീജ. എൻ എന്നിവർ സംസാരിച്ചു.