മുട്ടം: പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖത്തിൽ മുട്ടം പഞ്ചായത്തിലെ വനിതകൾക്കായി മലയാളം പ്രസംഗം,ചലിച്ചിത്രഗാനം,കാവ്യാലാപനം, കഥാരചന,കവിതാ രചന,ഉപന്യാസ രചന എന്നിങ്ങനെ മത്സരങ്ങൾ സംഘടിപ്പിക്കും.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിലാണ് മത്സരം. ഒന്നും രണ്ടും സമ്മാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡുകൾ നൽകും.പങ്കെടുക്കാൻ താത്പര്യമുള്ളവർ ലൈബ്രറി കൗൺസിൽ ഓഫ്‌സിലോ 9495265553,7012485091 എന്ന നമ്പറിലോ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം.