മുട്ടം: പൗരത്വ ബില്ലിനെതിരെ ഇന്നലെ ജുമാ നമസ്‌കാരത്തിന് ശേഷം മുട്ടം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജമാഅത്ത് പ്രസിഡന്റ് എം എ ഷബീർ, ഇമാം അബ്ദുള്ള അൽ ഹാസിനി, അസിസ്റ്റന്റ് ഇമാം സക്കീർ ഹുസൈൻ, സെക്രട്ടറി ശരീഫ് പി കെ, വൈസ് പ്രസിഡന്റ് അലിയാർ ടി എ, കമ്മറ്റി അംഗങ്ങളായ സുധീർ എം കെ,ഇബ്രാഹീം എൻ പി, എം കെ സുബൈർ, എ കെ സുബൈർ, റഫീക്ക് ടി എം എന്നിവർ നേതൃത്വം നൽകി.