തൊടുപുഴ : കണ്ണൂരിൽ നടന്ന നാലാമത് ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 70 കിലോ വിഭാഗത്തിൽ കേരളത്തിന്റെ ഇന്ദ്രജ കെ.എ.വെള്ളിമെഡൽ നേടി. , വണ്ണപ്പുറം കുന്നുമ്മേൽ വീട്ടിൽ . കെ.കെ. അജിത്കുമാറിന്റെയും ഉഷയുടെയും മകളാണ്. കെ.പി. തോമസ് മാഷിന്റെ ശിക്ഷണത്തിൽ കായികരംഗത്തെത്തിയ ഇന്ദ്രജ വണ്ണപ്പുറം എസ്.എൻ.എം.വി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം സായിയിൽ മൂന്ന് വർഷം ബോക്സിംങ് പരിശീലനം നടത്തി. കേരള സ്‌പോർട്സ് കൗൺസിലിന്റെ ഓപ്പറേഷൻ ഒളിബിയ സ്‌കീമിൽരണ്ടുവർഷമായി ബോക്സിംങ് തീവ്രപരിശീലനം നടത്തിവരികയാണ്. 2020 ൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഇന്ദ്രജയ്ക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. അരവിന്ദ് , കൃഷ്ണജ എന്നിവർ സഹോദരങ്ങളാണ്.