ചെറുതോണി: ക്ഷീരമേഖലയിലെ മികച്ച സേവനത്തിന് മിൽമയുടെ അവാർഡ് കഞ്ഞിക്കുഴി പഞ്ചായത്തിന്. കാലിവളർത്തൽ ഉപജീവനമാർക്കിയ കർഷകർക്ക് നൽകിയ പ്രോത്സാഹനവും സഹായവുമാണ് അവാർഡിനർഹമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കാലിത്തീറ്റ സബ്സിഡിയായി 14.5 ലക്ഷം രൂപയും തൊഴുത്തിന് നവീകരണത്തിനായി 18 ലക്ഷം രൂപയുമാണ് നൽകിയത്. കന്നുകുട്ടികളെ വളർത്തുന്നതിനായി ആനുകൂല്യങ്ങൾ നൽകിയതായും പ്രസിഡന്റ് രാജേശ്വരി രാജൻ അറിയിച്ചു.