ഉപ്പുതറ: റബ്ബർമരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ പതിച്ച് ഗൃഹനാഥൻ മരിച്ചു. ഉപ്പുതറ തോണിത്തടി പൈനുംമൂട്ടിൽ രാജ(57) നാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു അപകടം. അയൽവാസിയുടെ പുരയിടത്തിലെ ഉണങ്ങിയ റബ്ബർമരം വെട്ടി താഴെയിറക്കുന്നതിനിടയിൽ ശിഖരം തലയിൽ പതിക്കുകയായിരുന്നു. ഉടൻതന്നെ അയൽവാസികൾ ഉപ്പുതറ സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 30 വർഷത്തോളമായി ഉപ്പുതറയിൽ ബാറ്ററി റിപ്പയറിംഗ് വർക്ക്‌ഷോപ്പ് നടത്തിവരുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.ഭാര്യ സുഹൃദവല്ലി. മക്കൾ: നീതു(ഖത്തർ) പ്രണവ്. മരുമകൻ: പ്രശാന്ത്(പൊൻകുന്നം)