കുമളി: തേക്കടി എസ്.എച്ച്.ജി,​ എസ്.എൻ.ഡി.പി യോഗം കുമളി ശാഖ,​ ശിവഗിരി കുംബയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ തേക്കടി റേഞ്ചർവുഡ് റിസോർട്ടിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തും. തേനി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് പരിശോധന. തിമിര ശസ്ത്രക്രിയ വേണ്ടി വരുന്നവർക്ക് അന്നേ ദിവസം തേനി അരവിന്ദ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ചെയ്യും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിശോധന. പരിശോധനയ്ക്ക് എത്തുന്നവർ ആധാർ കാർഡ് കൊണ്ട് വരണമെന്ന് സംഘാടകർ അറിയിച്ചു.