തൊടുപുഴ : എ.ഐ.യു.ടി.യു.സി ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു. സംസ്ഥാന സെക്രട്ടറയേറ്റ് അംഗവും കെ.എസ്.ഇ.ബി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ്. സീതി ലാൽ ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ ശക്തമായ സമരം ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ബി.പി.സി.എൽ ഉൾപ്പെടെ വിൽക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.എൻ. അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി എൻ.വിനോദ് കുമാർ, എം ബി രാജശേഖരൻ കെ കെ മോഹനൻ, പി കെ സജി, സിബി സി മാത്യു, നിഷാ ജിമ്മി എന്നിവർ പ്രസംഗിച്ചു.