ഉടുമ്പന്നൂർ : പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡലപൂജാ മഹോത്സവം 17 മുതൽ 27 വരെ നടക്കും. ഷഷ്‌ഠിപൂജ,​ ചതയപൂജ,​ അഖണ്ഡനാമജപയജ്ഞം,​ കൂട്ട ഇളനീർ അഭിഷേകം,​ കാർത്തികവിളക്ക് തെളിക്കൽ,​ ആയില്യപൂജ,​ ശ്രീനാരായണ ഗുരുദേവ സമ്പൂർണ്ണ കൃതികളുടെ പാരായണം,​ താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും. എല്ലാദിവസവും രാവിലെ 5.30 ന് നടതുറക്കൽ,​ 6.30 ന് ഉഷപൂജ,​ 9 ന് ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ 6.45 ന് ശ്രീനാരായണ ഗുരുദേവ സമ്പൂർണ്ണ കൃതികളുടെ പാരായണം,​ 7 ന് അത്താഴപൂജ,​ 7.15 ന് ഭജന,​ നടയടയ്ക്കൽ എന്നിവ നടക്കും. 22 ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ മഹാമൃത്യുഞ്ജയഹോമം,​ 27 ന് മണ്ഡപൂജ നടക്കും. ചുറ്റുവിളക്ക്,​ താലപ്പൊലി ഘോഷയാത്ര,​ വിശേഷാൽ ദീപാരാധന,​ 8 ന് പ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.