മുതലക്കോടം: മടത്തിക്കണ്ടം റസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ ജിയോ ഗ്യാസ് തൊടുപുഴയുടെ സഹകരണത്തോടെ 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് എം.എം. മാത്യു മടത്തിക്കണ്ടത്തിലിന്റെ വീട്ടിൽ പാചകവാതക സുരക്ഷാ ക്ലാസ് നടത്തും. കൗൺസിലർ സഫിയ ജബ്ബാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ രക്ഷാധികാരി എം.എം. മാത്യു അദ്ധ്യക്ഷത വഹിക്കും. ജിഷാ ബിനു, സണ്ണി തെക്കേക്കര, പി.കെ. ജോർജ്,​ ഫിലോമിന മാത്യു എന്നിവർ പ്രസംഗിക്കും.