paara

അന്തർ സംസ്ഥാന പാതയിൽ കരിമുട്ടി ഭാഗത്ത് റോഡിലേക് വീണ കൂറ്റൻ പാറ

മറയൂർ: ശബരിമല- പഴനി തീർത്ഥാടനപാതയിൽ മറയൂരിന് സമീപം കരിമുട്ടിയിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പാറ റോഡിലേക്ക് വീണത്. മലപ്പുറം ഭാഗത്ത് നിന്ന് മറയൂരിലേക്ക് വന്ന ഇന്നോവ കാറിന് മുന്നിലേക്ക് പാറ വീണെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. കഴിഞ്ഞ ദിവസങ്ങളിൽ മറയൂർ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മഴ തുടർന്നാൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഏറെയാണെന്ന് പരിസരവാസികൾ പറയുന്നു.