തൊടുപുഴ: പെരുമ്പിള്ളിച്ചിറ അൽ​- അസ്ഹർ ഡെന്റൽ കോളേജിന്റെ ബിരുദദാന ചടങ്ങും പൂർവ വിദ്യാർത്ഥി സംഗമവും കോളേജ് ഡേ ദിനാചരണവും ഇന്ന് നടക്കും. രാവിലെ 10.30ന് പൂർവ്വ വിദ്യാർത്ഥി സംഗമവും വൈകിട്ട് 4.30ന് ബിരുദദാന ചടങ്ങും നടക്കും. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഫ്സൽ വി.എ. അദ്ധ്യക്ഷത വഹിക്കും. അൽ- അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ഹാജി കെ.എം. മൂസ സ്വാഗതം ആശംസിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അങ്കമാലി നിയോജക മണ്ഡലം എം.എൽ.എ റോജി. എം. ജോൺ,​ പ്രൊഫ. ഡോ. രാജൻ വർഗീസ്,​ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എന്നിവർ മുഖ്യാതിത്ഥികളാകും. ചടങ്ങിനോടനുബന്ധിച്ച് കോളേജ് ഡേ ദിനാഘോഷവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടക്കും.