തൊടുപുഴ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിന്റെ ആഭിമുഖ്യത്തിൽ 17ന് ദേശീയ പെൻഷൻ ദിനമായി ആചരിക്കുന്നു. തൊടുപുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ രാവിലെ 1​0 ന് ആരംഭിക്കുന്ന പരിപാടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബിനു. ജെ. കൈമൾ ഉദ്ഘാടനം ചെയ്യും. പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് വി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. വാസുദേവൻ സംഘടനാ സന്ദേശം നൽകും. മുതിർന്ന പെൻഷൻ സംഘ് അംഗങ്ങളെ ആദരിക്കും.