തൊടുപുഴ: രാജ്യത്തിന്റെ ഭരണഘടനയെ കീറിമുറിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇമാം കൗൺസിൽ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും 20 ന് തൊടുപുഴയിൽ സംഘടിപ്പിക്കും. വൈകിട്ട് നാലിന് മങ്ങാട്ടുകവലയിൽ നിന്നും ആരംഭിക്കുന്ന റാലിയിൽ താലൂക്കിലെ മുഴുവൻ മഹല്ല് ജമാഅത്തുകളും മുസ്ലീം സംഘടനകളും പങ്കെടുക്കും. പ്രതിഷേധ റാലി തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ സമാപിക്കുമ്പോൾ പൊതുസമ്മേളനം നടക്കും.
കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ആലോചനാ യോഗത്തിൽ മുസ്ലീം സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി അദ്ധ്യക്ഷത വഹിച്ചു. ടി.എൻ ഷെഹീർ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കബീർ റഷാദി, ഇംദാദുള്ള നദ്വി, അബ്ദുൽ റഷീദ് കൗസരി, അബ്ദുൽ കരീം സഖാഫി, കെ.എം. മൂസ ഹാജി, കെ.എം.എ ഷുക്കൂർ, പി.പി അസീസ് തുടങ്ങിയവർ സംസാരിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകൾ സമൂഹത്തിൽ എത്തിക്കാൻ യോഗം ആഹ്വാനം ചെയ്തു.