ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യാത്രഅയപ്പ്
ചെറുതോണി: ഇന്ന് സ്വീറ്റിക്കും ഫിഡോയ്ക്കും ആർക്കും കിട്ടാത്ത യാത്ര അയപ്പ് ലഭിക്കും. തങ്ങളുടെ മുൻഗാമികൾ വിരമിച്ചത്പോലെ ഉപചാരംചൊല്ലിപ്പോവുകയല്ല, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് സല്യൂട്ട് നൽകി രാജകീയമായിത്തന്നെയാണ് പടിയിറക്കം. സംസ്ഥാനത്താകെ ഇന്ന് പന്ത്രണ്ട് പൊലീസ് നായ്ക്കളാണ് സേനനിൽിന്നും വിരമിക്കുന്നത്. വിവിധ ജില്ലകളിലെ ഡോഗ് സ്വാഡിൽ നിന്നുള്ളവരിൽ ഇടുക്കിയിൽനിന്നും സ്വീറ്റിയും ഫിഡോയും ഉൾപ്പെടും.പത്ത് വയസാണ് പൊലീസ് നായ്ക്കളുടെ വിരമിക്കൽ പ്രായം. നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയ സ്വീറ്റിയും ഫിഡോയുംഎട്ടുംപൊട്ടാം തിരിയാത്ത നായ്ക്കുട്ടികളായി 10 വർഷം മുമ്പ് ഇടുക്കി ഡോഗ് സ്‌കാഡിൽ എത്തിയവരാണ് മോഷണം, കൊലപാതകകേസുകളിൽ പൊലീസിന് സഹായകമായി ഏറെ അഭിമാനകരമായ പ്രകടനം കാഴ്ചവച്ചിരുന്നു. വിവാദമായ നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കാൻ സ്റ്റീറ്റിക്കായി. ഫിഡോ സ്‌പോടവസ്തുകേസുകൾക്ക് തെളിവ് ശേഖരിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ഇന്ന് ഉജ്വല യാത്രയയപ്പ് നൽകും. വിരമിക്കൽ പരേഡിൽ മുഖ്യമന്തി സല്യൂട്ട് സ്വീകരിക്കും. ഇതിനുള്ള പരിശീലനത്തിനായി കഴിഞ്ഞ ദിവസം നായ്ക്കളെ തിരുവനന്തപുരത്തെത്തിച്ചിരുന്നു.വിരമിക്കുന്ന നായ്ക്കൾക്ക് പകരമായി രണ്ട് നായ്കുട്ടികളെ ജില്ലക്ക് കൈമാറും. പടിയിറങ്ങുന്ന നായ്ക്കൾക്കും പൊലീസ് സേനയിലേക്ക് പുതുതായി അംഗങ്ങളാകുന്ന നായ്ക്കൾക്കും മുഖ്യമന്തി മെഡലുകൾ സമ്മാനിക്കും. സ്വീറ്റിയും ഫിഡോയും തൃശൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയവരാണ്. സീനിയർ സിവിൽപൊലീസ് ഓഫീസർ സജി ജോൺ, സിവിൽപൊലീസ് ഓഫീസർ പ്രദീപ്കുമാർ എന്നിവരാണ് സ്വീറ്റിയുടെ പരിശീലകർ. ഫിഡോയുടെ പരിശീലകരായി സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ് മണിയൻ, സിവിൽ പൊലീസ് ഓഫീസർ ജുബിൻ വി.ജോസ് എന്നിവരും സംസ്ഥാനത്ത് ഇന്ന് 12 നായ്ക്കളാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. 20 നായ്ക്കുട്ടികളെയാണ് പുതുതായി തിരുവന്തപുരത്ത് പരിശീലനത്തിനായി എത്തിച്ചിരിക്കുന്നത്. 9 മാസമാണ് നായ്ക്കളുടെ പരിശീലന കാലാവധി. ഒരു നായ്ക്ക് രണ്ട് പരിശീലകരാണുള്ളത്. ഇടുക്കി ഡോഗ് സ്‌ക്വാഡിൽ ആകെ 7 നായ്ക്കളാണുള്ളത്. എസ്പി, ഡിവൈഎസ്പി, ഡോഗ് സ്‌ക്വാഡിന്റെ ഇൻചാർജുള്ള ഉദ്യോഗസ്ഥനും14 പരിശീലകരായ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നിയന്ത്രണം. മോഷണം കൊലപാതകം കേസുകളിൽ അന്വേഷണം നടത്തുന്ന ജനി, സ്റ്റെഫി എന്നീ നായ്ക്കളും സ്‌പോടകവസ്തുകേസുകളിൽ ചന്തുവുംനർക്കോട്ടിക് കേസുകളിൽ ലെയ്ക്ക, ബ്രൂസ് എന്നിവയാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ മറ്റ് നായ്ക്കൾ. അടുത്ത ദിവസം ഇടുക്കിയിൽ എസ്പിക്ക് സല്യൂട്ട് നൽകി ഇവർ സർവ്വീസിൽ നിന്നും പൂർണമായും വിരമിക്കും. ശിഷ്ടകാലം തൃശൂരിലെ വിശ്രാന്തി കെയർ ഹോമിൽ വിശ്രമജീവിതം.