തൊടുപുഴ: മതാടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷത തകർക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ 19ന് നെടുങ്കണ്ടത്ത് നടക്കുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാക്കമ്മിറ്റി അഭ്യർത്ഥിച്ചു. പൗരത്വഭേദഗതിക്കെതിരെ 19ന് അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കാൻ 4 ഇടതുപക്ഷ പാർട്ടികൾ യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ
ഭാഗമായി കേരളത്തിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും. ഇടുക്കിയിൽ നെടുങ്കണ്ടം പോസ്റ്റോഫീസിന് മുന്നിലേക്ക് നടക്കുന്ന പ്രതിഷേധ
മാർച്ചിലും ധർണ്ണയിലും പങ്കെടുക്കുവാൻ എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ,കെ കെ ജയചന്ദ്രൻ(സിപിഐജില്ലാ സെക്രട്ടറി),എം എ ജോസഫ്(ജനതാദൾഎസ്ജില്ലാ പ്രസിഡന്റ്),അനിൽ കൂവപ്ലാക്കൽ(എൻ സി പിജില്ലാ പ്രസിഡന്റ്),നോബിൾ ജോസഫ്(ജനാധിപത്യ കേരള കോൺഗ്രസ്ജില്ലാ
പ്രസിഡന്റ്),ജോണി ചെരുപറമ്പിൽ(കോരളകോൺഗ്രസ്എസ്),കെ ജയൻപിള്ള(കേരള കോൺഗ്രസ്ബിജില്ലാ പ്രസിഡന്റ്),എം എം സുലൈമാൻ(ഐ എൻ എൽജില്ലാ പ്രസിഡന്റ്),ഡോ.രാജഗോപാൽ(കോൺഗ്രസ്എസ്ജില്ലാ പ്രസിഡന്റ്)എന്നിവർ അഭ്യർത്ഥിച്ചു. പ്രതിഷേധ മാർച്ച് 19ന് രാവിലെ 10ന് നെടുങ്കണ്ടം ബസ് സ്റ്റാന്റ് പരിസരത്ത്
നിന്ന് ആരംഭിക്കും.